ജടപിടിച്ച താടിയും മുടിയും മുഷിഞ്ഞ വസ്ത്രങ്ങളുമായ് തോളിൽ ഒരു തുകല്‍സഞ്ചിയില്‍ കുറച്ചു വെള്ളവും നിറച്ചു എനിക്കൊരു യാത്ര പോകണം.
നാട്ടിലെ പച്ചപ്പ് നിറഞ്ഞ ചിവീടുകളുടെയും പറവകളുടെയും ശബ്ദമുഖരിതമായ കാട്ടിലൂടെയല്ല. എല്ലായിടത്തും ഒരേ നിറമായി ഒരേ മനസ്സായി കിടക്കുന്ന നിശബ്ധത മുറിക്കാന്‍ എന്റെ ധ്വനികള്‍ അല്ലാതെ ഒന്നുമില്ലാത്ത മരുഭൂമിയിലൂടെ,
തിരിച്ചു വരുമോ എന്നറിയാത്ത യാത്ര. ആ യാത്രക്കായ് തയ്യാറാവുന്നു ഞാൻ

വെളിച്ചത്തിന്റെ ഒരു കണിക പോലും കാണാത്ത അത്രയും ദൂരമെനിക്ക് മണൽ
കാട്ടിലൂടെ സഞ്ചരിച്ച്, ഒരു നക്ഷത്ര കുഞ്ഞുപോലും എത്തി നോക്കാത്ത അമാവാസി
നാളില്‍ നീണ്ട് കിടക്കുന്ന മരുഭൂവിൽ ബദറുല്‍മുനീറിനേയും
ഹുസ്നുല്‍ജമാലിനെയും ഒന്നിപ്പിച്ച മുഷ്താഖ് എന്ന ജിന്ന് രാജന്റെ പ്രജകളിൽ
ഒരാളെ കണ്ടെത്തി മനുഷ്യൻ കാണാത്ത നാട്ടിലൂടെ അവനോടപ്പം എനിക്ക് യാത്ര
ചെയ്യണം.
അതിനായ് ഞാനെന്റെ യാത്ര തുടങ്ങുന്നു,
സഹചാരിണി എനിക്കായ് കാലങ്ങളോളം കാത്തിരിക്കുമെന്ന വിശ്വാസം, എന്റെ യാത്രയുടെ ശുഭപര്യാപ്തിക്കായ് നിന്റെ പ്രാർത്ഥനയും വേണമെനിക്ക്.
എന്റെ കാൽപാദങ്ങൾ എന്നെ പിന്നിലാക്കി നടക്കുന്നു, പാത കണ്ടെത്താൻ എന്റെ മനസ്സിനെ ഞാൻ പാകപ്പെടുത്തി കഴിഞ്ഞു. ഇപ്പോഴെനിക്ക് മരുഭൂമിയുടെ മദ്ധ്യത്തിലുള്ള എന്റെ ലക്ഷ്യ സ്ഥാനം കാണാം, അറ്റം കാണാത്ത മരുഭൂമിയിൽ ഈന്തപ്പഴം വിളയാൻ വീശിയടിക്കുന്ന ചുടുകാറ്റിൽ തണലായ് മേഘ കീറുകൾ മാത്രം, ഒരിക്കലും വേറൊരാൾക്ക് എന്നെ പിന്തുടരാൻ വഴികാണിക്കാതെ ഓരോ നിമിഷത്തിലും കാറ്റിന്റെ ഗതിക്കനുസരിച്ച് ഉണ്ടായികൊണ്ടിരുന്ന മണൽ പാളികൾ എന്റെ കാൽപാടുകളെ മായ്ച്ചു കൊണ്ടിരുന്നു. എന്റെ പിന്തുടര്ച്ച നാശമെന്നറിയുന്നതിനാലാവാം,
എന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ
ഒടുവിൽ ഞാനവിടെ എത്തിച്ചേരുമ്പോൾ എന്നിലെ അവശേഷിക്കുന്ന സ്വത്ത്വത്തെ മരുഭൂമിയുടെ നടുവിൽ അടക്കം ചെയ്യണം.
ഇപ്പോൾ ഞാൻ കിടക്കുകയാണ് എന്നെ തഴുകി പോയ ചുടുകാറ്റിന് വേണ്ടതെന്നിലെ അവസാന ജലാംശവും എന്റെ ശ്വാസോച്ചാസവും ആയിരിക്കാം, അവസാന ശ്വാസം എടുക്കുമ്പോൾ എന്നെ ലക്ഷ്യമാക്കി ആകാശത്തിൽനിന്നും ഇറങ്ങി വരുന്ന ജിന്നിനെ എനിക്ക് കാണാമിപ്പോൾ,
മനസ്സ് മലിനമായ എനിക്ക് കൂട്ടുവരുന്നതും ചീത്ത ജിന്നുതന്നെ അവനാണ് സാധ്യത
അവൻ എന്നിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു . എനിക്കിപ്പോൾ കാണാം ഒരു പുകച്ചുരുൾ പോലെ...
ഒരു നിമിഷം എനിക്കെന്റെ കാഴ്ച്ച ന്ഷ്ടപെട്ടപോലെ.നിർജ്ജലീകരണം സംഭവിച്ച എന്റെ ശരീരം വിയപ്പുതുള്ളികളാൽ നിറഞ്ഞു. കണ്ണ് തുറക്കുമ്പോൾ ഞാൻ കിടക്കുന്നത് എന്നെ കാണാൻ വന്ന പെൺ ജിന്നിന്റെ മടിയിലാണ്, എന്റെ ക്ഷീണമെല്ലാം മാറി ഞാൻ തയ്യാറാവുന്നു പുതിയ ലോകം കാണാൻ അവളുടെ കൂടെ ജിന്നുകളുടെ ലോകത്തിൽ പോയി വരാം.
ഞങ്ങളെ യാത്രയാക്കാൻ അതിലൂടെ വീശിയടിച്ച ചുടു മണൽകാറ്റ് ഒരു നിമിഷം നിശ്ചലമായി,
-------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ