Pages

പ്രണയത്തിൽ മരച്ചില്ലയിൽ ഇത്തിരി നേരം.

Image courtesy google 
മുറ്റത്തെ ആര്യവേപ്പിന്‍ ചില്ലയിലിരുന്നു കിന്നാരം
പറയുന്ന ഇണക്കുരുവികള്‍ ഇന്നുമെന്നെ ഏറെ അസൂയാലുവാക്കി,

ചെറുദ്വാരങ്ങള്‍ പോലും സ്പോഞ്ച് കൊണ്ട് കൊട്ടിയടയ്ക്കപ്പെട്ട
ഈ മുറിക്കുള്ളില്‍ ശീതികരണ യന്ത്രം അന്തരീക്ഷത്തെ ശീതീകരിച്ചിട്ടുണ്ടെങ്കിലും പ്രസരിക്കുന്ന തിക്തമായ ബദാംഗന്ധത്തിലെവിടെയോ നഷ്ടപ്രണയത്തിന്റെ എരിഞ്ഞൊടുങ്ങാത്ത കനലുകളുടെ തീക്ഷ്ണത മനസ്സിനെയും ശരീരത്തിനെയും ചുട്ടു പൊള്ളിക്കുന്നു .


ഇന്നെനിക്കു മുറിയിലെ ജാലകം തുറന്നിട്ട് നിദ്രയെ വരിക്കണം,
നാളെയുടെ പുലരിയില്‍ ജാലകസീമയിലൂടെ കടന്നുവരുന്ന
പ്രഭാതരശ്മി ഈ മുറിയെ പ്രകാശപൂരിതമാക്കുമ്പോൾ
പാതി തുറന്ന മിഴികളിൽ വികൃതി കാണിക്കുന്ന പ്രകാശകിരണത്തെ മാറോടു ചേര്‍ത്ത് വെച്ച് കൊണ്ട് ഈ ലോകത്തോടെനിക്ക് വിളിച്ചു പറയണം
"അവളോടുള്ള എന്റെ പ്രണയം ഈ പ്രകാശ കിരണങ്ങള്‍പോലെ സുതാര്യമായിരുന്നു" എന്ന്
ഇനിയും ഈ ജാലക വാതില്‍ തുറന്നിടാം ഞാന്‍ എന്നേക്കുമായി...........!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ