Pages

ഒരു കോഴി കൊലപാതകത്തിന്റെ കഥ

                   ഇന്നലെ രാത്രി കറി ഉണ്ടാക്കാൻ വേണ്ടി കോഴി മുറിക്കുമ്പോൾ ആണ് ചെറുപ്പത്തിൽ കോഴിയെ അറക്കാൻ പള്ളിയിലെ മോല്യാരെ അടുത്ത്   കൊണ്ട് പോയത് ഓർമയിൽ തിളച്ചു വന്നത് ,.. ,,, കോഴിയുടെ പുറകെ പറമ്പിലൂടെ  ഓടി അതിനെ പിടിച്ചു കാലിൽ പഴേ തുണീടെ കയറു കൊണ്ട് ഒരു കെട്ടും ഇട്ടു, അമ്മിക്കല്ലിൽ കത്തി നന്നായി ഒന്ന് മൂർച്ചകൂട്ടി, ചെറിയ എളാപ്പ കോഴിനേം പിടിച്ചു മുന്നിലും കത്തിയുടെ മൂർച്ച അളന്നു നോക്കി ഞാൻ പുറകിലും ആയി പോകാണ് ... മോല്യാർക്ക്‌ കൊടുക്കാൻ വല്ലിമ്മ തന്ന ഒരു അഞ്ചുർപ്പിയ ഉണ്ട് കയ്യിൽ,, രണ്ട് മിന്ട്ട് മതി പള്ളിയിൽ എത്താൻ, കുറച്ച് അങ്ങ് എത്തിയപ്പോൾ എളാപ്പ പറഞ്ഞു നമുക്ക് തന്നെ അറക്കാം  കോഴിനെ , നീ പിടിച്ചു തന്നാൽ മതി ഞാൻ അറുക്കാം, പൈസകൊണ്ട് നമുക്ക് മിട്ടായീം വാങ്ങാംന്നു,, മിട്ടായി എന്ന് കേട്ടതോടെ ഞാൻ സമ്മതിച്ചു ,,
 
അന്നൊക്കെ ഒരു അൻപതു പൈസ കിട്ടണേൽ തന്നെ കുറച്ചു പാടായിരുന്നു, വീട്ടില്നിന്നു പള്ളിയിലേക്ക് പോകുന്ന വഴിയിൽ കുറച്ചു അങ്ങ് പോയിട്ട് വീട്ടിൽ നിന്നും കാണില്ല എന്ന് ഉറപ്പു വരുത്തി...,അറക്കാൻ റെഡിയായി, ഞാൻ അല്ലെ പിടികുന്നെ അതെങ്ങാനും എന്നെ മറിച്ചിട്ട് ഓടിപോയാലോ എന്ന് കരുതി കോഴീടെ കാലിലെ കെട്ടൊന്നും അഴിക്കാതെ തന്നെ അറക്കാൻ തീരുമാനിച്ചു,   എന്റെ മസിൽസ് എല്ലാം ഒന്ന് വാം അപ്പ്‌ ചെയ്തു കൊഴിനെ പിടിച്ചു , അപ്പോൾ എളാപ്പന്റെ വക ഒരു കമന്റ്‌ ഡാ നമ്പോലാ കഴുത്തിൽ പതുക്കെ പിടിച്ചാൽ മതി ഇല്ലേൽ കൊഴിനെ അറുക്കേണ്ടി വരില്ല അത് അല്ലാതെ തന്നെ ചാവും എന്ന്,,, ,
അത് എനിക്കിട്ടു ഒന്ന് താങ്ങിയതാ,,  (നമ്പോലൻ എന്ന മനോഹരമായ ഇരട്ട പേര് ഈ എളാപ്പ എന്റെ തലയിൽ ചാർത്തി തന്ന ഒരു പൊൻതൂവൽ ആണ് ,, ഇപ്പോഴും എന്റെ പുന്നാര ചങ്ങായിമാർ സ്നേഹത്തോടെ വിളികുന്നതും അത് തന്നെ,,)  അങ്ങനെ എളാപ്പ കോഴിനെ അറക്കാൻ തുടങ്ങി ആദ്യം അറുത്തപ്പോൾ ചങ്കിലെ മൊഴ കിട്ടിയില്ല മോഴന്മേൽ അറുത്താലെ ചാവൂ എന്നും പറഞ്ഞു, പിന്നേം മൊഴ തപ്പി അറക്കാൻ തുടങ്ങി തല ശരിക്കും രണ്ടു കഷ്ണം ആവാനായി എന്നുറപ്പകുന്നത് വരെ കത്തി കോഴിന്റെ കഴുത്തിൽ തന്നെ ഉണ്ടായിരുന്നു പിന്നെ നിലത്തിട്ട് അനക്കം ഇല്ലാതായപ്പോൾ കാലിലെ കെട്ടും അഴിച്ച് ,, കൊഴിനേം എടുത്ത് വീട്ടിലേക്ക് നടന്നു ,,,
നല്ലൊരു ബ്ലോഗ്ഗർ എഴുതുന്നതും എന്നെപോലെ ഉള്ള മുറിബ്ലോഗ്ഗർ എഴുതുന്നതും പെട്ടെന്ന് തിരിച്ചറിയാം എന്നപോലെ ,, ഗിന്നസ് ബുക്കിൽ കയറാൻ വേണ്ട അത്രേം കോഴിനെ അറുത്തു പരിചയം ഉള്ള മോല്യാരു അറുത്തതും , ഞങ്ങൾ അറുത്തതും തമ്മിൽ പെട്ടെന്ന് മനസ്സിലാവുമല്ലോ .. കാരണം കഴുത്തിൽ രണ്ടിടതാണ് അറുതിട്ടുള്ളത് ,,, ഇതൊക്കെ കണ്ട് ന്താപ്പോ മോല്യാര് ഇങ്ങനെ അറുത്തെ ,, എന്ന വെല്ലിമ്മാന്റെ ചോദ്യത്തിനു ചാടി കേറി ഞാൻ പറഞ്ഞു .. മോല്യാർക്ക്‌ അറക്കാൻ പൂതിയായിട്ടു ആണെന്ന് ..
പിന്നേം ചോദ്യങ്ങൾ വരുന്ന കണ്ട് എളാപ്പ തടി ഊരി ... എനിക്ക് കിട്ടാനുള്ളത് ഉമ്മാന്റെ കയ്യിന്ന് കിട്ടേം ചെയ്തു .. ഒരടി പോലും വാങ്ങാത്ത ദിവസങ്ങൾ കുറവായിരുന്നു അന്ന് ,, അത്രേം നല്ല കുട്ടി ആയിരുന്നു ഞാൻ പണ്ടുതന്നെ ,, അവസാനം എളാപ്പ വന്നപ്പോൾ ഉപ്പാന്റെ അടുതുന്നു എളാപ്പക്കും കിട്ടി തെറ്റില്ലാത്ത അടി എനിക്ക് കിട്ടിയതിലും രണ്ടെണ്ണം കൂടുതൽ ഹൌ അപ്പൊ എനിക്കും സമാധാനം ആയി .. അങ്ങനെ സ്വന്തായി കോഴിനെ അറക്കാനുള്ള പൂതീം ആ പൈസോണ്ട് മിട്ടായി തിന്നാനുള്ള പൂതീം അതോടെ തീര്ന്നു,,,,,,, ...

1 അഭിപ്രായം:

  1. ഗിന്നസ് ബുക്കിൽ കയറാൻ വേണ്ട അത്രേം കോഴിനെ അറുത്തു പരിചയം ഉള്ള മോല്യാരു അറുത്തതും , ഞങ്ങൾ അറുത്തതും തമ്മിൽ പെട്ടെന്ന് മനസ്സിലാവുമല്ലോ .. ?

    മറുപടിഇല്ലാതാക്കൂ