![]() | |
| Image courtesy By Google |
നീയെനിക്കുള്ളതല്ല
എന്നാലെന്നിൽ നിന്ന് നഷ്ടപ്പെട്ടിട്ടുമില്ല.
നഷ്ടപ്പെടുകയുമില്ല.
ഉരുകുന്ന മെഴുകുതിരിയാണ് ഞാനിന്ന്
അതിൻ പ്രകാശമായ്
നിന്നെ വലയം ചെയ്യാമെന്നും
സ്നേഹമെന്ന ഇരുളാർന്ന
കയത്തിലേക്കെന്നെ വീഴ്ത്തി നീ,
എന്നിന്ദ്രിയങ്ങളെയിന്ന്
അന്ധതയും ബധിരതയും
ബാധിച്ചിരിക്കുന്നു.
എങ്കിലും മറവിയുടെ സാഗരത്തിൽ
തള്ളുക നീയെന്നെ,
നിൻ സ്നേഹമെന്ന കാറ്റേൽക്കാൻ
അയോഗ്യനാണു ഞാനിന്ന്


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ