സ്വര്‍ണ്ണചിറകുള്ള രാപാടി
വീടിന്റെ ഉമ്മറത്ത് പടര്‍ന്നു പന്തലിച്ചു നില്കുന്ന കൊന്നമരത്തിന്റെ ചുവട്ടിലെ കോണ്‍ക്രീറ്റ് ബെഞ്ചില്‍ ഞാന്‍ ചെന്നിരിക്കും. ആ കൊന്നയോടും കൊന്നപൂക്കളോടും ഞാന്‍ ചോദിക്കും ഒരിക്കല്‍ എന്നെ വിട്ടു സ്വപ്നങ്ങളുറങ്ങുന്ന താഴ്വരയിലേക്ക് പറന്നുപോയ സ്വര്‍ണ്ണചിറകുള്ള രാപ്പാടിയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ....?
കൊന്നപ്പൂക്കള്‍ ഒരേ സ്വരത്തില്‍ പറയും
“ഏയ് ഞങ്ങള്‍ കണ്ടിട്ടില്ല “
കുയിലിനെപോലെ പാടാനും മയിലിനെപോലെ ആടാനും കഴിവുള്ള രാപ്പാടിയെ നിങ്ങള്‍ കണ്ടിട്ടില്ലേ ...
കൊന്നപ്പൂക്കള്‍ ഒരേ സ്വരത്തില്‍ പറയും
“ഏയ് ഞങ്ങള്‍ കണ്ടിട്ടില്ല “
കുയിലിനെപോലെ പാടാനും മയിലിനെപോലെ ആടാനും കഴിവുള്ള രാപ്പാടിയെ നിങ്ങള്‍ കണ്ടിട്ടില്ലേ ...
☻ മനുഷ്യന് ☻
ദേ നിങ്ങളൊരു മനുഷ്യനാവാന്‍ നോക്ക്............സ്കൂളിലേക്ക് വലിഞ്ഞു നടക്കുമ്പോഴും ചക്കുണ്ണിയുടെ മനസ്സില്‍ കുടിയനായ അച്ഛനോട് അമ്മ കലിതുള്ളി പറയുന്ന വാക്കുകള്‍ ആയിരുന്നു. അവന് കീറിപറിഞ്ഞ അവന്റെ ബുക്കിലേക്കും വക്കുപൊട്ടിയ സ്ലേറ്റിലേക്കും മാറി മാറി നോക്കി.. പിന്നെ എണ്ണമെഴുക്കു പുരണ്ട ഈര്‍ക്കില്‍ പോലുള്ള സ്ലേറ്റ് പെന്‍സിലിലേക്കും. അവന്റെ കണ്ണുകള്‍ നിറഞ്ഞു ....
കാദറിന്റെ പെട്ടിക്കടക്ക് അടുത്തെത്തിയപ്പോള്‍ കേട്ടു.. ണിം.. ണിം.. ണിം.. ലീഡര്‍ രാജു താളത്തില്‍ രണ്ടാം മണി അടിക്കുന്നു... കുടുക്ക് പോയ നിക്കറും മുറുക്കി പിടിച്ചു ചക്കുണ്ണി വേഗത്തിലോടി. ക്ലാസിലെത്തിയപ്പോള്‍ അവന് കിതയ്ക്കുന്നുണ്ടായിരുന്നു.. ഒന്ന് മൂളികൊണ്ട് ഉമ്മര്‍ മാഷ് കയറാന്‍ അനുവാദം കൊടുത്തു... ചക്കുണ്ണി തന്റെ സീറ്റില്‍ പോയി ഇരുന്നു. ആണി പൊന്തിയ ബെഞ്ചിന്റെ ഒരറ്റത്ത് ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
