Pages

​​മഴ

​​
മഴ
ഇന്ന് വരിക നീ 
കണ്ണുനീരിനാൽ എന്റെ മുഖം
മലിനമായിരിക്കുന്നു
എന്നിലലിഞ്ഞ വേദനകളെല്ലാം
നിൻ കുളിരിൽ ഒഴുക്കി കളയുക...

എന്നിലെ എല്ലാ വടുക്കുകളും
കഴിഞ്ഞു പോയ എല്ലാ ചീത്ത ഓർമ്മകളും
കുത്തൊഴുക്കിൽ കഴുകണം. 

അതിനാൽ ഒരുപക്ഷെ ഒരുദിവസമെങ്കിലും 
എനിക്ക് സുഖനിദ്രയെ പ്രാപിക്കാനായേക്കാം

മഴ....
അകലെ പോകരുത് നീ
ആരും കാണരുതെൻ കണ്ണുനീർ...

സ്നേഹം മാത്രം

 
എനിക്കറിയാം ഇന്ന് നീ എവിടെയാണെന്ന് 
 
എന്നാൽ എന്റെ ലോകം അനാവരണം ചെയ്യപെട്ടിരിക്കുന്നു.

നിന്റെ വഴിയിൽ തടസ്സമായി ഒന്നും നിൽക്കുന്നില്ല.
 
ഞാൻ ആശിക്കുന്നു ഒരുദിനം മറനീക്കി നിനക്ക് കാണാൻ കഴിയുമെന്നു.
 
നമ്മുടെ ബന്ധം അങ്ങനെ ശക്തമായ് വളർന്നിരിക്കുന്നു,
 
എവിടെയാണ് നമുക്ക് പിഴച്ചത് 
 
നമ്മൾ വ്യതിചലിച്ച്പോയിരിക്കുന്നു
 
നീ എവിടെ ആയിരുന്നാലും നിന്നെ വേണമെനിക്ക് 
 
ഞാൻ ഇപ്പോൾ ഇവിടെ ഉണ്ട് നിനക്ക് വേണമെങ്കിൽ.
 
നിനക്ക് വേണ്ടി എന്റെ സ്നേഹം എന്നുമുണ്ടാകും 
 
ഒരിക്കലും മറക്കില്ല ഞാൻ നിന്റെ പേര് 
 
എന്റെ ഓരത്തായ് എന്നുമുണ്ടാകും നീ

മോഹിക്കുന്നു ഞാൻ


ഇന്നൊരാളും ദുഖം വരുമ്പോഴല്ലാതെ
ദൈവത്തോട് പ്രാർത്ഥിക്കുന്നില്ല.
വേദനകകളിൽ നിന്ന് മോചനം നേടുവാനല്ലാതെ
മറ്റൊരാളെ സ്നേഹിക്കുന്നുമില്ല.

ഇന്ന് കാണിക്കുന്ന പക പോലും
ഒരുപക്ഷേ നാളെ മധുരമാവാം
ഇന്നത്തെ ഓരോ നിമിഷങ്ങളും
നാളത്തെ നഷ്ടങ്ങളാണ്‌.
ജീവിതചക്രത്തിൽ മുല്യമേറിയതും.

ഇരട്ടിയാക്കണമെന്ന മോഹത്താൽ
നൽകിയതൊക്കെ ഇന്നു പൂജ്യമാണ്.

വിശപ്പിന്റെ കാഠിന്യം മറന്നിരുന്ന
പെരുന്നാളു പോലെയാണ്
നിഷ്കളങ്കമായ് ലഭിച്ചിരുന്ന സ്നേഹം.
എന്നാലിന്നു ആ സ്നേഹവും നഷ്ടമായിരിക്കുന്നു.

ഇനി എന്നാണെനിക്കു പൂർണ്ണമായി
സന്തോഷിക്കാൻ കഴിയുന്നത്.
സന്തോഷം വേണമെനിക്ക്

കൂടെ
ദുഃഖവും പിണക്കങ്ങളും..........

മറക്കണം നീയെന്നെ

Image courtesy By Google


നീയെനിക്കുള്ളതല്ല 
എന്നാലെന്നിൽ നിന്ന് നഷ്ടപ്പെട്ടിട്ടുമില്ല. 
നഷ്ടപ്പെടുകയുമില്ല. 

ഉരുകുന്ന മെഴുകുതിരിയാണ്‌ ഞാനിന്ന് 
അതിൻ പ്രകാശമായ്‌ 
നിന്നെ വലയം ചെയ്യാമെന്നും 

 സ്നേഹമെന്ന ഇരുളാർന്ന 
കയത്തിലേക്കെന്നെ വീഴ്ത്തി നീ, 
എന്നിന്ദ്രിയങ്ങളെയിന്ന് 
അന്ധതയും ബധിരതയും 
ബാധിച്ചിരിക്കുന്നു. 

എങ്കിലും മറവിയുടെ സാഗരത്തിൽ 
തള്ളുക നീയെന്നെ, 
നിൻ സ്നേഹമെന്ന കാറ്റേൽക്കാൻ 
അയോഗ്യനാണു ഞാനിന്ന്

മഴയായ് നീ

Image Courtesy by Google


മനസ്സിൽ കുളിര് നിറച്ച് നൂലിഴ പോലെ
പെയ്തിറങ്ങുന്ന മഴയിൽ അലിയണം നമുക്ക്.
മൃദുലമാം നിൻ മടിയിൽ കിടന്ന്
മഴയുടെ സംഗീതത്തോടൊപ്പം
കിളി മൊഴി ചുണ്ടിനാൽ നീ
മതിവരുവോളം എനിക്കേകുക
ആയിരം ഉന്മാദ രാത്രികള്‍ തന്‍ ഗന്ധം
വിരിയുന്ന പ്രണയാർദ്ര ഗീതങ്ങൾ.
പ്രണയത്തിനാൽ ചുവന്നു തുടുത്ത നിൻ
അധരങ്ങളിൽ നൽകീടാം ഞാൻ
കരിവണ്ടറിയാതെ ഒരു തുള്ളിചോരാതെ
തളിരിലയാൽ ലാളിച്ചു വളർത്തിയ
ഇളവാഴ കൂമ്പിലെ തേൻ തുള്ളികൾ....

ഞാന്‍ എങ്ങനെ വായിക്കണം നിന്റെ മൌനത്തെ

Lover
Image courtesy google 
ഞാന്‍ എങ്ങനെ വായിക്കണം നിന്റെ മൌനത്തെ

നീയെന്നില്‍തുടികൊള്ളുന്ന എൻ ജീവന്‍
അതെന്നില്‍ നിന്നും അകന്നാല്‍
പിന്നെ ഞാന്‍ നിര്‍ജ്ജീവമായൊരു ശരീരം മാത്രം.

പുലരിയില്‍ മഞ്ഞുകണങ്ങളാല്‍ വീഴാന്‍ നില്‍ക്കുന്ന
തളിരില പോലെയാണ് ഞാന്‍,
എനിക്കെന്തോ എന്റെ ഹൃദയം നിശ്ചലമാകുന്ന പോലെ
എത്ര ചെറിയ ജന്മങ്ങള്‍ അല്ലെ നാം ?

പ്രണയത്തിൽ മരച്ചില്ലയിൽ ഇത്തിരി നേരം.

Image courtesy google 
മുറ്റത്തെ ആര്യവേപ്പിന്‍ ചില്ലയിലിരുന്നു കിന്നാരം
പറയുന്ന ഇണക്കുരുവികള്‍ ഇന്നുമെന്നെ ഏറെ അസൂയാലുവാക്കി,

ചെറുദ്വാരങ്ങള്‍ പോലും സ്പോഞ്ച് കൊണ്ട് കൊട്ടിയടയ്ക്കപ്പെട്ട
ഈ മുറിക്കുള്ളില്‍ ശീതികരണ യന്ത്രം അന്തരീക്ഷത്തെ ശീതീകരിച്ചിട്ടുണ്ടെങ്കിലും പ്രസരിക്കുന്ന തിക്തമായ ബദാംഗന്ധത്തിലെവിടെയോ നഷ്ടപ്രണയത്തിന്റെ എരിഞ്ഞൊടുങ്ങാത്ത കനലുകളുടെ തീക്ഷ്ണത മനസ്സിനെയും ശരീരത്തിനെയും ചുട്ടു പൊള്ളിക്കുന്നു .

മഴയോര്‍മ്മകള്‍

ഇരുട്ടിനെ വകഞ്ഞുമാറ്റി മിന്നൽ.
കൂട്ടിന്,
രാത്രിയുടെ നിശ്ശബ്ധതയെ ഭേദിക്കാൻ താളത്തിൽ പാട്ട് പാടുന്ന മഴയും.
ഇന്നും എനിക്ക് കേൾക്കാം
ഓലമേഞ്ഞ വീട്ടിൽ കിടന്ന്
ഞാൻ ആസ്വദിച്ച ആ മഴയെ.
ഇഷ്ടമായിരുന്നു ഒത്തിരിയൊത്തിരി.
രാത്രി മഴയുടെ വർണ്ണനകൾ
കൂട്ടുകാരിക്ക് പറഞ്ഞുകൊടുക്കാൻ വേണ്ടി പലപ്പോഴും
 മഴ പെയ്യുന്ന രാത്രികളിൽ ഉറങ്ങാതെ കിടന്നിട്ടുണ്ട്.
കൂട്ടിന് ഇടയ്ക്കിടെ ഓല ക്കീറുകൾക്കിടയിലൂടെ
എത്തി നോക്കുന്ന മിന്നലും.
നേരത്തേ ഉറങ്ങുന്ന ദിവസങ്ങളിൽ
ഓലയുടെ വിടവിലൂടെ മഴത്തുള്ളികൾ മുഖത്തേയ്ക്കിറ്റിച്ച് കുറുമ്പ് കാട്ടാറുണ്ട്.
മഴ ശമിച്ച് വീണ്ടും ഉറങ്ങാൻ കിടക്കുമ്പോൾ
ഇറയത്ത്‌ ഇറ്റിറ്റ് വീഴുന്ന വെള്ളത്തുള്ളികൾ
താളത്തിൽ താരാട്ട് പാടുന്നപോലെ,
അതിൽ ലയിച്ച് അറിയാതെ ഉറങ്ങിപോയിട്ടുണ്ട്.
യാന്ത്രികമായ ഏ.സി യുടെ തണുപ്പിന്
ഒരിക്കലുമേകാൻ കഴിയാത്തൊരു സുഖം
അന്നത്തെ ആ മഴയ്ക്കുണ്ടായിരുന്നു.

ലക്ഷ്യത്തിലേക്ക് ഒരു യാത്ര

ജടപിടിച്ച താടിയും മുടിയും മുഷിഞ്ഞ വസ്ത്രങ്ങളുമായ് തോളിൽ ഒരു തുകല്‍സഞ്ചിയില്‍ കുറച്ചു വെള്ളവും നിറച്ചു എനിക്കൊരു യാത്ര പോകണം.
നാട്ടിലെ പച്ചപ്പ്‌ നിറഞ്ഞ ചിവീടുകളുടെയും പറവകളുടെയും ശബ്ദമുഖരിതമായ കാട്ടിലൂടെയല്ല. എല്ലായിടത്തും ഒരേ നിറമായി ഒരേ മനസ്സായി കിടക്കുന്ന നിശബ്ധത മുറിക്കാന്‍ എന്റെ ധ്വനികള്‍ അല്ലാതെ ഒന്നുമില്ലാത്ത മരുഭൂമിയിലൂടെ,